പൊതുവഴി തടസപ്പെടുത്തിയുള്ള ഉപരോധങ്ങളും ഘോഷയാത്രകളും നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എറണാകുളം സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ കെ ഒ ജോണിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
റോഡ് ഉപരോധം സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ അംഗത്വം റദ്ദാക്കണം, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായാൽ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കോൺഗ്രസ്, സിപിഐഎം, ബിജെപി, ലീഗ്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹർജി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London