പുതിയ നിരക്കിൽ പെട്രോൾ നൽകാത്തതിനെ തുടർന്ന് ഇടുക്കി ചേലച്ചുവടിലെ പമ്പിൽ തർക്കം. പഴയ നിരക്കിലെ പെട്രോൾ നൽകാൻ സാധിക്കു എന്ന് പറഞ്ഞതോടെയാണ് നാട്ടുകാരും പമ്പ് ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത്. പുതുക്കിയ നിരക്ക് സിസ്റ്റത്തിൽ വന്നിട്ടില്ലെന്നാണ് ജീവനക്കാരുടെ വാദം. തർക്കം രൂക്ഷമായതോടെ പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു. പുതുക്കിയ നിരക്കിൽ പെട്രോൾ നൽകാൻ പൊലീസ് പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതോടെ നാട്ടുക്കാരും പ്രതിഷേധം അവസാനിപ്പിച്ചു.
ഇന്നലെ രാത്രി അർധരാത്രിയോടെയാണ് പുതിയ വില നിലവിൽ വന്നത്. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും കുറയും. പെട്രോളിൻറെയും ഡീസലിൻറെയും എക്സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധനവില കുറഞ്ഞത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London