സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ പമ്പുകൾ തുറക്കും. സംസ്ഥാന വ്യാപകമായി തിരുവോണ നാളില്‍ പെട്രോള്‍ പമ്പുകൾ അടച്ചിടാന്‍ ഉള്ള തീരുമാനം പിന്‍വലിച്ചു. മന്ത്രി തിലോത്തമനുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം. നേരത്തെ തിരുവോണ ദിവസം പെട്രോള്‍ പമ്ബുകള്‍ അടച്ചിടുമെന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ഡീലേഴ്സ് പ്രഖ്യാപിച്ചിരുന്നു.
മാനദണ്ഡം പാലിക്കാതെ പെട്രോള്‍ പമ്ബുകള്‍ അനുവദിക്കുന്നത് നിര്‍ത്തുക, കമ്മീഷന് വര്‍ധന നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു തിരുവോണത്തിന് പമ്ബുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരുന്നത്. ഇരുമ്പനത്ത് ബിപിസിഎല്‍ ടെര്‍മിനലിനു മുന്നില്‍ കോവിഡ് മാനദണ്ഡം പാലിച്ച് ഉപവാസം നടത്തുമെന്നും ഫെഡറേഷന് പറഞ്ഞിരുന്നു.
© 2019 IBC Live. Developed By Web Designer London