എടപ്പാൾ: പ്രകൃതിയിലെ അപൂർവ്വത നിറഞ്ഞ കാഴ്ച ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്ത് ഒന്നാം സ്ഥാനം നേടിയ അർജുന് വട്ടം കുളം ഗ്രാമപഞ്ചായത്തിൻ്റെ ആദരം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എടത്തല എം.ഇ.എസ് നാച്വർ ക്ലബ്ബ് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലാണ് എടപ്പാൾ ശുകപുരം സ്വദേശിയായ അർജുൻ ഒന്നാം സ്ഥാനം നേടിയത്.
ഞാനൊന്ന് ശ്വസിക്കട്ടെ ….. എന്ന ശീർഷകത്തിൽ പ്രകൃതിയിലേക്ക് നാമ്പെടുത്തുവരുന്ന ചെടിയുടെ അതി മനോഹര കാഴ്ചയാണ് അർജുൻ ഒപ്പിയെടുത്ത് ക്യാമായിലാക്കിയത്. മാതൃഭൂമി എടപ്പാൾ ലേഖകൻ ഉണ്ണി ശുകപുരത്തിൻ്റെ മകനാണ് അർജുൻ. വട്ടംകുളം പഞ്ചായത്തിന് തന്നെ അഭിമാനമായ അർജു നെ പ്രസിഡണ്ട് കഴുങ്കിൽ മജീദ് പൊന്നാട ചാർത്തി ആദരിച്ചു. വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ എം.എ.നജീബ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പത്തിൽ അഷറഫ് അനുമോദന പ്രസംഗം നടത്തി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London