മോഡി നൽകിയ സാധനങ്ങൾ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് വിതരണം ചെയ്യുകയാണ് കേരള സർക്കാരെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര പദ്ധതികൾ പേര് മാറ്റി കേരളത്തിൽ നടപ്പാക്കുന്നുവെന്നും അഴിമതിയിലും കൊള്ളയിലുമാണ് പിണറായി സർക്കാർ നമ്പർ വണ്ണായതെന്നും സുരേന്ദ്രൻ ആരോപിച്ചു. കോന്നിയിൽ നരേന്ദ്രമോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
മോഡിയുടെ വികസനം ഇവിടെയുമെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരള ജനത. ചോദിച്ചതിനേക്കാൾ കൂടുതൽ കേന്ദ്രം തന്നു. മോഡി സർക്കാർ ഇല്ലായിരുന്നെങ്കിൽ കേരളത്തിൻറെ ഖജനാവ് പൂട്ടിപ്പോകുമായിരുന്നു. ശമ്പളവും പെൻഷനും കൊടുക്കാനാകുമായിരുന്നില്ല. പ്രളയം വന്നപ്പോൾ മോഡി നൽകിയ സഹായം ജനങ്ങൾക്ക് നൽകിയില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London