ഹൈദരാബാദിൽ നിക്ഷേപകരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അൻപതോളം പ്രമുഖ വ്യവസായികൾ യോഗത്തിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് 4.30ന് ഹൈദരാബാദിലാണ് ചർച്ച. ചീഫ് സെക്രട്ടറിയും സംസ്ഥാനത്തിന്റെ വ്യവസായ വകുപ്പ് സെക്രട്ടറി ഇളങ്കോവൻ അടക്കുമുള്ളവർ തെലങ്കാനയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. പങ്കെടുക്കുന്നത് ഫർമസ്യുട്ടിക്കൽ,ബയോടക്നോളജി, ഇൻഫ്രാ സ്ട്രക്ചർ കമ്പനികളാണ്. തെലങ്കാനയിൽ നിന്നും ഒരു വ്യവസായിയെ എങ്കിലും കേരളത്തിലേക്കെത്തിക്കാനാണ് സർക്കാരിൻറെ ശ്രമം. കേരളത്തിൽ നിന്നും കിറ്റക്സ് തെലങ്കാനയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നതിനിടെയാണ് തെലങ്കാനയിൽ നിന്നും കേരളം നിക്ഷേപകരെ ക്ഷണിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London