സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളെയും പ്രതിപക്ഷത്തേയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണ്ണം അയച്ചത് ആരെന്നും, സ്വർണ്ണം കൊണ്ട് വന്നത് ആർക്കെന്നുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പിയ്ക്കും, യു.ഡി.എഫിനും ഇതറിയാൻ താത്പര്യമില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോവിഡ് കാലത്ത് മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നിന്ന് സാധനം വാങ്ങിയതിൽ അഴിമതിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വർണക്കടത്ത് കേസ് അന്വേഷിക്കാൻ വന്ന കേന്ദ്ര ഏജൻസികൾ യഥാർത്ഥ വസ്തുതകൾ പരിശോധിക്കാൻ തയ്യാറായില്ലെന്നാണ് നയപ്രഖ്യാപനത്തിൻറെ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയവെ മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ. രണ്ട് ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. അസാധാരണ സാഹചര്യമായിരുന്നു സംസ്ഥാനത്ത്, അസാധാരണ നടപടി വേണ്ടി വന്നു, സാഹചര്യം മാറിയപ്പോൾ കുറഞ്ഞ വിലയ്ക്ക് ഉപകരണങ്ങൾ വാങ്ങി രോഗം പ്രതിരോധിക്കുകയായിരുന്നു പ്രധാനം… ആരുടെയും വ്യക്തിപരമായ താൽപര്യത്തിന്റെ ഭാഗമായല്ല തീരുമാനങ്ങൾ എടുത്തത്.അടിയന്തര സാഹചര്യത്തിലെ അടിയന്തര ഇടപെടലിനെയാണ് അഴിമതിയായി ചിത്രീകരിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് മരണങ്ങൾ സംസ്ഥാനം മറച്ചുവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. സുപ്രിം കോടതിയുടേയും ഐ സിഎം ആറിൻറെയും മാർഗനിർദേശങ്ങൾ പാലിച്ചാണ് കേരളം പ്രവർത്തിച്ചത്. ലോകായുക്തയുടെ അധികാരങ്ങൾ ഒന്നും സർക്കാർ എടുത്ത് കളഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാൽ നയപ്രഖ്യാപനം അവതരിപ്പിക്കാൻ ആദ്യം തയ്യാറാകാതിരുന്ന ഗവർണറുടെ നടപടിയിൽ മുഖ്യമന്ത്രി മൌനം പാലിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London