ഉമ്മൻ ചാണ്ടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗാർഥികളുടെ കാലിൽ വീഴേണ്ടത് ഉമ്മൻ ചാണ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗാർഥികളുടെ മുന്നിൽ മുട്ടിലിഴയേണ്ടതും മറ്റാരുമല്ല. താനാണ് ഇതിനെല്ലാം ഉത്തരവാദിയെന്ന് ഏറ്റുപറയണം. എങ്കിൽ അവരോട് അൽപമെങ്കിലും നീതി പുലർത്തിയെന്ന് പറയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമന നിരോധനം ശിപാർശ ചെയ്തവരാണ് യുഡിഎഫ്. അക്കാലത്തെ യു.ഡി.എഫ് കൺവീനർ ഉമ്മൻ ചാണ്ടിയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
ഉദ്യോഗാർഥികളുടെ സമരത്തെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ പ്രതിപക്ഷം കുത്സിത ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സമരത്തെ മുൻ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുന്നത് അസാധാരണമെന്നും അദ്ദേഹം പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London