തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് മുഖ്യതെരഞ്ഞടുപ്പ് ഓഫീസർക്ക് ചെന്നിത്തല പരാതി നൽകി.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ശേഷം ഈ മാസം 4, 6 തിയ്യതികളിൽ നടത്തിയ വാർത്താ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചെന്ന് ചെന്നിത്തല പരാതി നൽകി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ചീഫ് സെക്രട്ടറിയോ പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെൻറോ മാത്രമേ സർക്കാരിന്റെ പുതിയ നയത്തെയോ പരിപാടിയേയോ പറ്റി സംസാരിക്കാവൂ എന്നതാണ് അംഗീകൃത കീഴ് വഴക്കം. മുഖ്യമന്ത്രി ഇത് ലംഘിച്ചിരിക്കുകയാണ്. അതിനാൽ മുഖ്യമന്ത്രിയെ ഇതിൽ നിന്ന് തടയണമെന്ന് രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു. സർക്കാരിന്റെ പതിവ് പ്രഖ്യാപനങ്ങളായാലും അവ ചീഫ് സെക്രട്ടറി വഴി മാത്രമേ നടത്താവൂ എന്ന് നിർദേശം നൽകണമെന്നും രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയോട് അവശ്യപ്പെട്ടു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London