നിയമസഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ വേണമെന്ന് പി ജെ ജോസഫ്. യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ആവശ്യം ഉന്നയിക്കും. കോട്ടയത്ത് ജോസഫ് വിഭാഗത്തിന് ശക്തിയില്ലെന്ന വാദം തെറ്റാണ്. കോട്ടയത്ത് പാലാ ഒഴികെ കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റിലും സ്ഥാനാർത്ഥികളെ നിർത്തുമെന്നും പി.ജെ.ജോസഫ് ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.
കേരളാ കോൺഗ്രസിന് കോട്ടയത്തുണ്ടായിരുന്നു മുൻതൂക്കം ലഭിക്കേണ്ടത് മുന്നണിയുടെ ആവശ്യമാണ്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം പരിഹരിച്ചാൽ യുഡിഎഫ് ജയിക്കും. ഉമ്മൻചാണ്ടി നേതൃനിരയിലെത്തിയത് മുതൽക്കൂട്ടാണ്. പി.സി. ജോർജിന്റെ മുന്നണി പ്രവേശത്തെ എതിർക്കില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു. ഉമ്മൻചാണ്ടിക്കൊപ്പം ജാഥ നയിക്കുന്നത് രമേശ് ചെന്നിത്തലയാണ്. പരസ്പരം കാലുവാരിയാൽ ജയിക്കില്ല എന്ന അവബോധം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഒറ്റക്കെട്ടായി മത്സരിക്കണം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London