ശബരിമല ചർച്ചയാക്കാനാണ് കെ സുരേന്ദ്രൻ മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും മത്സരിക്കുന്നതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. രണ്ടിടത്തും സുരേന്ദ്രൻ വിജയിക്കും. നേമത്തോട് കൂടി മുരളീധരൻറെ രാഷ്ട്രീയ ജീവിതം അവസാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളം ആര് ഭരിക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
2016ൽ സുരേന്ദ്രൻ മഞ്ചേശ്വരത്ത് തോറ്റത് 87 വോട്ടിൻറെ മാത്രം വ്യത്യാസത്തിലാണ്. അതിന് ശേഷം ജനങ്ങൾക്ക് പശ്ചാത്താപമുണ്ട്. അതുകൊണ്ട് ഇത്തവണ ജനങ്ങൾ സുരേന്ദ്രനെ ജയിപ്പിക്കും. ശബരിമല സമരങ്ങൾക്ക് നേതൃത്വം കൊടുത്ത നേതാവാണ് സുരേന്ദ്രൻ. ഒരു മാസത്തിലധികം അദ്ദേഹം ജയിലിൽ കിടന്നിട്ടുണ്ട്. ശബരിമല ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിഷയമാണ്. അതുകൊണ്ടുതന്നെയാണ് കോന്നിയിൽ സുരേന്ദ്രൻ മത്സരിക്കുന്നതെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London