തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയിൽ യുഡിഎഫിൽ മൊത്തം പരിഹരിക്കേണ്ട വിഷയങ്ങളുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസുമായി ഈ വിഷയങ്ങളിൽ പ്രത്യേക ചർച്ച നടത്തും. ലീഗിൻറെ സ്വാധീന മേഖലയിൽ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട് ചേർന്ന ലീഗ് ഉന്നതാധികാര സമിതിക്ക് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ബിജെപി വോട്ട് പിടിച്ചത് ദോഷം ചെയ്തു. ലീഗിൻറെ സ്വാധീന മേഖലയിൽ ഒരു കുഴപ്പവുമുണ്ടായിട്ടില്ല. പക്ഷെ അതുമാത്രം പോരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് ഗൗരവമായി കാണേണ്ട പല വിഷയങ്ങളുമുണ്ട്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി ചർച്ച ചെയ്യാൻ ശനിയാഴ്ച യുഡിഎഫ് ഏകോപന സമിതി യോഗം ചേരും. ഉച്ചക്ക് 3 മണിക്ക് കൻറോൺമെൻറ് ഹൗസിലായിരിക്കും യോഗം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London