മുസ്ലിംലീഗ് യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്നും മുൻ മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് വെച്ച് ചിലർ കഥകൾ മെനയുകയാണെന്നും എം എൽ എ പി കെ കുഞ്ഞാലിക്കുട്ടി. തോമസ് ഐസക് പറഞ്ഞത് ജനകീയാസൂത്രണ പദ്ധതിയുടെ പഴയ ചരിത്രമാണ്. അതിൽ രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ല. ലീഗ് എൽ.ഡി.എഫുമായി അടുക്കുകയാണെന്ന ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പി.കെ. കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി മുൻമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ജനകീയാസൂത്രണ പദ്ധതിയോട് മുസ്ലിംലീഗ് നല്ല രീതിയിൽ സഹകരിച്ചിരുന്നുവെന്നും അതിന്റെ മുഖ്യകാരണം കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലാണെന്നുമാണ് തോമസ് ഐസക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ജനകീയാസൂത്രണം മലപ്പുറത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മണ്ഡലത്തിൽ വരുത്താവുന്ന നാടകീയ മാറ്റത്തെക്കുറിച്ച് കുഞ്ഞാലിക്കുട്ടി ബോധവാനായിരുന്നു. ആദ്യമായിട്ടാണ് ജില്ലയ്ക്ക് ജനസംഖ്യാനുപാതികമായ സാമ്പത്തിക സഹായം സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കുന്നത്. ഇതുസംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നതുകൊണ്ട് രാഷ്ട്രീയ അഭിപ്രായ വ്യത്യാസമെല്ലാം ഉണ്ടായിരുന്നുവെങ്കിലും ജനകീയാസൂത്രണത്തോട് പൂർണമായും സഹകരിക്കുന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. മലപ്പുറം ജില്ലയിലെ ജനകീയാസൂത്രണ നടത്തിപ്പുസംബന്ധിച്ച് പലവട്ടം ഞങ്ങൾ അദ്ദേഹവുമായി കൂടിയാലോചിച്ചിട്ടുണ്ട്.’ തോമസ് ഐസക്ക് കുറിപ്പിൽ പറയുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London