സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തൻ അന്തരിച്ചു. 70 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട കുഞ്ഞനന്തന് ഇക്കഴിഞ്ഞ മാർച്ചിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുഞ്ഞനന്തന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് വിദഗ്ധ ചികിത്സയ്ക്കായായിരുന്നു ജീവപര്യന്തം തടവ് ശിക്ഷ മൂന്ന് മാസം മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. കുഞ്ഞനന്തന് വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. 2014 ജനുവരിയിലാണ് ടിപി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസിൽ കുഞ്ഞനന്തനെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
© 2019 IBC Live. Developed By Web Designer London