റിയോഡി ജനീറോ: ബ്രസീലിയൻ കപ്പിൽ പങ്കെടുക്കാൻ പുറപ്പെട്ട ബ്രസീലിയൻ വിമാനം റൺവേ അപകടത്തിൽ നാല് പാൽമാസ് കളിക്കാരും ക്ലബ് പ്രസിഡന്റും മരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ലൂക്കാസ് മീര, കളിക്കാരായ ലൂക്കാസ് പ്രാക്സെഡസ്, ഗിൽഹെറം നോ, റാനുലെ, മാർക്കസ് മോളിനാരി, പൈലറ്റ് വാഗ്നർ എന്നിവരാണ് മരിച്ചത്.
ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം റൺവേയുടെ അവസാനം പെട്ടെന്ന് നിലത്തുവീണ് അപകടമുണ്ടായതായി ക്ലബ് പ്രസ്താവനയിൽ പറഞ്ഞു. വിലാ നോവയ്ക്കെതിരെ പ്രീക്വാർട്ടർ മത്സരത്തിനായി രാജ്യത്തിന്റെ മധ്യമേഖലയിലെ ഗോയാനിയയിലേക്ക് പോവുന്നതിനിടെയാണ് അപകടം. വിമാനത്തിലെ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് അധകൃതർ അറിയിച്ചത്. ബ്രസീലിലെ നാലാം ഡിവിഷനിൽ കളിക്കുന്ന ടീമാണ് പൽമാസ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London