ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. സേവാ വാരത്തിന് തുടക്കം കുറിച്ചാണ് ബിജെപിയുടെ ആഘോഷം. ആറുവര്‍ഷം കൊണ്ട് ലോകത്തെ കരുത്തരായ ഭരണാധികാരികളില്‍ ഒരാളായി മാറിയാണ് മോദി യാത്ര തുടരുന്നത്. എഴുപത് വര്‍ഷം മുമ്ബ് ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തില്‍ തെരുവിന്റെ ബഹളവും റെയില്‍വേ സ്റ്റേഷനിലെ ഇരമ്ബവും കേട്ടാണ് മോദി യാത്ര തുടങ്ങിയത്. ചായവിറ്റ് നടന്ന ആ ബാല്യം ഇന്ത്യന്‍ രാഷ്ട്രീയഗതി മാറ്റിമറിച്ച ഒരു ആഖ്യാനത്തിന്റെയും ലോകം പഠിക്കുന്ന പ്രചാരണ തന്ത്രത്തിന്റെയും ഭാഗം. മോദിക്ക് സൗജന്യമായി ഒന്നും നല്കാന് ആരുമുണ്ടായിരുന്നില്ല. കുടുംബം വേണ്ടെന്ന് തീരുമാനിച്ച് ആര്‍എസ്എസിലൂടെ സമൂഹത്തിലേക്കിറങ്ങിയ മോദി കഠിനാധ്വാനത്തിലൂടെ , പുതിയ അറിവിനും ആശയത്തിനും കാട്ടിയ ആവേശത്തിലൂടെ, തളരാത്ത യാത്രകളിലൂടെ, ലക്ഷ്യബോധം നല്കിയ അച്ചടക്കത്തിലൂടെ, ഉറച്ച തീരുമാനങ്ങള്‍ക്ക് കാട്ടിയ ആര്‍ജ്ജവത്തിലൂടെ ഇന്ത്യയുടെ ജനനായകനായി ഉയരുകയായിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London