സാമൂഹിക വിരുദ്ധർക്കെതിരെയുളള പൊലീസ് നടപടിയിൽ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 14,014 ഗുണ്ടകൾ. ഗുണ്ടാനിയമപ്രകാരം 224 പേർക്കെതിരെ കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി 16 വരെയുളള കണക്കാണിത്. ഇക്കാലയളവിൽ പൊലീസ് സംസ്ഥാനവ്യാപകമായി 19,376 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. 6,305 മൊബൈൽ ഫോണുകൾ പരിശോധനക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിച്ചു.
ഏറ്റവും കൂടുതൽ ഗുണ്ടകൾ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് – 1606 പേർ. ആലപ്പുഴയിൽ 1337 പേരും കൊല്ലം സിറ്റിയിൽ 1152 പേരും കാസർഗോഡ് 1141 പേരും പാലക്കാട് 1045 പേരും പിടിയിലായി. ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലിൽ നിന്നാണ് 1188 മൊബൈലുകളാണ് പിടിച്ചെടുത്തത്. ഗുണ്ടകൾക്കെതിരെ നടത്തി വരുന്ന റെയ്ഡുകൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London