ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ ദുബ്ബക്കയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും പോലീസ് പിടികൂടിയ പണം പ്രവര്‍ത്തകര്‍ തട്ടിപ്പറിച്ചോടി. ബിജെപി സ്ഥാനാര്‍ഥിയുടെ ബന്ധുവിന്റെ വീട്ടില്‍ നിന്നും 18.67 ലക്ഷം പിടികൂടിയതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് പണം എത്തിച്ചതെന്ന് പോലീസിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ബിജെപി സ്ഥാനാര്‍ത്ഥി രഘുനന്ദന് റാവുവിന്റെ ബന്ധു ആഞ്ജന് റാവുവിന്റെ വീട്ടില്‍ നിന്നാണ് 18.67 ലക്ഷം പോലീസ് പിടികൂടിയത്. ഇതില്‍ 12 ലക്ഷത്തിലധികം പ്രവര്‍ത്തകര്‍ തട്ടിപ്പറിച്ചെന്നാണ് പോലീസ് പറയുന്നത്. നവംബര്‍ മൂന്നിനാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സിദ്ദിപ്പേട്ട് ടൗണിലെ ലെക്ചറേഴ്സ് കോളനിയിലെ വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു പണം പിടികൂടുന്നത്. സംഭവത്തിന് പിന്നാലെ സ്ഥലത്ത് വലിയതോതില്‍ ബിജെപി പ്രവര്‍ത്തകര്‍ എത്തി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായതിനിടെയാണ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നും പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചത്. അതേസമയം പോലീസ് തന്നെ പണമടങ്ങിയ ബാഗ് വീട്ടില്‍ കൊണ്ടുവയ്ക്കുകയായിരുന്നെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. പോലീസ് ബാഗ് വച്ചതിന് ശേഷം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം കൊണ്ടുവന്നെന്ന് ആരോപിക്കുകയാണെന്നും ഇവര്‍ പറയുന്നു. പോലീസിന്റെ കയ്യില്‍ നിന്നും പ്രവര്‍ത്തകര്‍ ബാഗ് തട്ടിപ്പറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടുണ്ട്. സംഭവങ്ങള്‍ക്ക് പിന്നാലെ നിര്‍ദേശം ലംഘിച്ച് സ്ഥലത്തെത്തിയ ബിജെപി തെലങ്കാന സംസ്ഥാന അധ്യക്ഷനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സ്ഥലത്തേക്ക് ബിജെപി നേതാക്കള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇത് ലംഘിച്ച് സ്ഥലത്തെത്തിയതിനെത്തുടര്ന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്ദി സജ്ജയെ കസ്റ്റഡിയിലെടുക്കുന്നതും വിട്ടയക്കുന്നതും.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London