കോവിഡ് നിയന്ത്രണത്തിന്റെ മറവിൽ ആലങ്കോട് പഞ്ചായത്തിൽ പോലീസാധിപത്യം അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. ചികിത്സാവശ്യങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾക്കും വേണ്ടി ജനം പരക്കം പായുമ്പോൾ പോലീസ് പിറകിലൂടെ വന്ന് ആക്രമിക്കയാണ്. ജനത്തിന്റെ ആവശ്യ കണ്ടറിയാനും ക്രമീകരണങ്ങൾ ചെയ്യാനും ദീർഘവീക്ഷണമില്ലാതെയാണ് പോലീസ് പെരുമാറുന്നത്. ഒറ്റപ്പെട്ട നിസ്സഹായരായ ജനങ്ങളെ അവർ നിഷ്കരുണം പീഠിപ്പിക്കുകയാണ്. പോലീസിന്റെ ദീർഘവീക്ഷണമില്ലായ്മയും ആസൂത്രണക്കുറവും മറച്ച് വെക്കാൻ ജനങ്ങളുടെ മേൽ കുതിര കയറുകയാണവർ. ജൂലൈ 7 വരെ ഈ സ്ഥിതി തുടരുമെന്നാണ് എസ്.പി. പറയുന്നത്. സ്വമേധയാ കോവിസ് നിയന്ത്രണങ്ങൾ പാലിക്കുന്ന ജനങ്ങൾക്കെതിരെ പോലീസ് കാട്ടുന്ന ഇത്തരം തീവ്ര നിലപാടിൽ നിന്ന് പോലീസ് പിന്മാറണം. ജനപ്രതിനിധികൾ ഇതിനെതിരെ ശക്തമായി പ്രതികരിക്കണം. ഉടനെ പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. എം.കെ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London