പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് നടത്തുന്ന അക്രമങ്ങൾ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഭീകരവാദ സംഘടനകളുടെ ഭീഷണിക്ക് മുന്നിൽ പൊലീസ് മുട്ടുമടക്കിയിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. “പാലക്കാട് ജില്ല മുഴുവനും പോപ്പുലർ ഫ്രണ്ട് നടത്തിയ അക്രമങ്ങൾ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഇന്ന് ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സ്ഥലം നേരത്തെ വർഗീയ സംഘർഷം ഉണ്ടായ സ്ഥലമാണ്. അവിടെ ഒരു പൊലീസ് പിക്കറ്റ് ഏർപ്പെടുത്താനോ ജാഗ്രതാ നടപടികൾ ഏർപ്പെടുത്താനോ തയ്യാറായില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒരു കേസിലും പ്രതിയല്ലാത്ത, നിരപരാധിയായ ആർ എസ് എസ് പ്രവർത്തകനാണ് അതിദാരുണമായി കൊല ചെയ്യപ്പെട്ടത്.”- സുരേന്ദ്രൻ പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London