തിരുവനന്തപുരം പേട്ടയിൽ അനീഷിന്റെ കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യമെന്ന് പൊലീസ്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് അനീഷിനെ പ്രതി ലാലൻ കുത്തിയത്. മകളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമായതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതി ലാലൻ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. തടഞ്ഞുവെച്ച് അനീഷിന്റെ നെഞ്ചിലും മുതുകിലും കുത്തിയെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആയുധം പ്രതി ലാലൻ വാട്ടർ മീറ്റർ ബോക്സിൽ ഒളിപ്പിച്ചിരുന്നു.
മകളുടെ മുറിയിൽ നിന്ന് ഒരാൾ ഇറങ്ങിപോകുന്നത് കണ്ടപ്പോൾ കള്ളനാണെന്ന് കരുതി തടയാൻ ശ്രമിക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് ലാലു ആദ്യം പൊലീസിന് മൊഴി നൽകിയിരുന്നത്. പ്രാഥമികമായി വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. അനീഷും ലാലനും അടുത്തടുത്ത് താമസിക്കുന്നവരാണ്. എന്നാൽ മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് അനീഷിന്റെ കുടുംബം മാധ്യമെങ്ങളോട് പറഞ്ഞിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London