അഗ്നിപഥിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം തുടരുമെന്ന് എ.എ.റഹീം എംപി. എം.പിയെന്ന പരിഗണനപോലും കാണിക്കാതെ പൊലീസ് ബലം പ്രയോഗിച്ചു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധത്തെ പൊലീസ് അടിച്ചമര്‍ത്തിയെന്ന് എ.എ.റഹീം എംപി പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. പ്രവര്‍ത്തകരും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. എ എ റഹീം എംപിയടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കൈയേറ്റമുണ്ടായി.
അഗ്നിപഥ് പദ്ധതിയില്‍ പ്രക്ഷോഭം നടത്തുന്ന യുവജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും ഇന്ന് ഡൽഹിയിലെ ജന്തര്‍ മന്ദറില്‍ സത്യാഗ്രഹ സമരം നടത്തുണ്ട്. മുതിര്‍ന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, ദിഗ്വിജയ് സിങ്, കെസി വേണുഗോപാല്‍, ആധിര്‍ രഞ്ജന്‍ ചൗധരി, ജയറാം രമേശ്, അജയ് മാക്കന്ഡ എന്നിവര്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്.
Delhi Police arrested SFI All India General Secretary Mayukh Biswas, DYFI All India President AA Rahim, DYFI All India General Secretary Himaghnaraj Bhattacharyya for leading the protest against Agnipath in New Delhi. Rise in rage ~ pic.twitter.com/DdEin55xqo — V P Sanu (@VP_Sanu) June 19, 2022
Delhi Police arrested SFI All India General Secretary Mayukh Biswas, DYFI All India President AA Rahim, DYFI All India General Secretary Himaghnaraj Bhattacharyya for leading the protest against Agnipath in New Delhi.
Rise in rage ~ pic.twitter.com/DdEin55xqo
— V P Sanu (@VP_Sanu) June 19, 2022
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London