കാസർകോഡ് മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ വെടിവയ്പ്. ഇന്നലെ രാത്രി 9.30ന് മിയാപദിൽ വച്ചാണ് സംഭവം.രാത്രിയിൽ നാട്ടുകാർക്ക് നേരെ തോക്കുചൂണ്ടിയെന്ന വിവരത്തെ തുടർന്ന് അന്വേഷിച്ചു പോയ പൊലീസിന് നേരെയായിരുന്നു ആക്രമണം. അക്രമികൾ ഉപയോഗിച്ചിരുന്ന വാഹനം വഴിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.
തുടർന്നു പരിശോധന നടത്തി വാഹനം പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുവരുന്നതിനിടെ വാഹനത്തിന് നേരെ രണ്ട് റൗണ്ട് വെടിവയ്പ് നടത്തുകയായിരുന്നു. സംഭവത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ല.
മൂന്ന് പേരെ പൊലീസ് പിടികൂടി. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നിന്ന് മൂന്ന് റിവോൾവറും കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഉടൻ കേരളാ പൊലീസിന് കൈമാറും. അക്രമി സംഘത്തിലെ മറ്റുള്ളവർക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 19ന് മഞ്ചേശ്വരത്തെ അധോലോക സംഘങ്ങളുമായി ബന്ധമുള്ള അഞ്ച് പേരെ പൊലീസ് പിടികൂടിയിരുന്നു. ഇതിൻ്റെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നാണ് പൊലീസ് നിഗമനം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London