സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹീന്ദ രജപക്സെ രാജിവച്ചു. പ്രസിഡന്റ് ഗോതബായ രജപക്സെക്ക് പ്രധാനമന്ത്രി രാജിക്കത്ത് സമർപ്പിച്ചു. ശ്രീലങ്കയിലെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് പരിഹാരം കാണുന്നതിനായാണ് നടപടി. പ്രധാനമന്ത്രി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുകയാണ്. മഹിന്ദ രജപക്സെയ്ക്കൊപ്പം മന്ത്രിമാരും കൂടി രാജിവച്ചേക്കുമെന്നാണ് സൂചന. പ്രസിഡന്റ് രാജി സ്വീകരിച്ചോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചെങ്കിലും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെയാണ് രാജി.
കർഫ്യൂ നാളെ രാവിലെ വരെ തുടരുമെങ്കിലും ജനങ്ങളുടെ പ്രക്ഷോഭങ്ങൾക്കു തടയിടാനായി സർക്കാർ രാജ്യവ്യാപകമായി സാമൂഹിക മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഫെയ്സ്ബുക്ക്, ട്വിറ്റർ, വാട്സ്ആപ്പ്, യൂട്യൂബ്, സ്നാപ് ചാറ്റ്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെ പന്ത്രണ്ടോളം സമൂഹിക മാധ്യമങ്ങൾക്കാണ് വിലക്ക്. കൊളംബോയിൽ പ്രതിഷേധ സമരം നടത്തിയ 700 ഓളം പേർ അറസ്റ്റിലായി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ രോഷാകുലരായ ജനങ്ങൾ തന്റെ വീട് ആക്രമിക്കാൻ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ശ്രീലങ്കൻ പ്രസിഡന്റ് സുരക്ഷാ സേനയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകിക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London