കോവിഡ് പശ്ചാത്തലത്തിൽ പൊന്നാനിയിൽ സ്ഥിരമായി കോവിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനം പൊന്നാനി മുൻസിപ്പാലിറ്റി നടപ്പാക്കണമെന്ന് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി ആവിശ്വപെട്ടു. ട്രിപ്പിൾ ലോക്ക്ഡൌൺ പശ്ചാത്തലത്തിൽ പലചരക്കു ഉൾപ്പെടെ ഉള്ള ആവിശ്വ സാധനങ്ങൾ ജനങ്ങൾക്കിടയിലേക്ക് എത്തിക്കാനുള്ള തീരുമാനം കൂടുതൽ ഫല പ്രദമാകുന്ന തരത്തിൽ ചെയ്യണമെന്നും ഗാന്ധി ദർശൻ വേദി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി വ്യക്തമാക്കി. ഭഷ്യ ധാന്യങ്ങൾ ഉൾപെടെ ആവിശ്വ വസ്തുക്കൾ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി വളണ്ടിയർ സംവിധാനത്തിലൂടെ ചെയ്യാനാകുമെന്നും അതിനായ് പഞ്ചായത്ത് തലം വരെ സ്കോഡ് വർക്കുകൾ നിർബന്ധമാക്കണമെന്നും ഗാന്ധി ദർശൻ വേദി പൊന്നാനി നിയോജകമണ്ഡലം അഭിപ്രായപ്പെട്ടു. നിയോജകമണ്ഡലം ചെയർമാൻ ജയപ്രസാദ് ഹരിഹരൻ അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി എസ് സുധീർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി രൂപേഷ്, ജില്ലാ ഹരിത വേദി കോർഡിനേറ്റർ സുരേഷ് താണിയിൽ, വനിതാ ഗാന്ധി ദർശൻ വേദി ജില്ലാ കൺവീനർ പ്രവിത രവീന്ദ്രൻ, കെ. ബി. ശിവദാസൻ, സക്കറിയ ആലങ്കോട്, പുഷ്പലത പൊന്നാനി, സന്ദീപ് പുറങ്, എന്നിവർ സംബന്ധിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London