ഈസ്റ്റർ ദിനത്തിൽ യുദ്ധവിരുദ്ധ സന്ദേശം നൽകി ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഈസ്റ്റർ സന്ദേശത്തിലാണ് ഫ്രാൻസിസ് മാർപ്പാപ്പ റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരായ നിലപാട് ആവർത്തിച്ചത്. യുക്രൈനിലെ മരിയുപോൾ നഗരത്തിലെ മേയറടക്കം വത്തിക്കാനിലെ ചടങ്ങിൽ പങ്കെടുത്തു. യുക്രൈനൊപ്പമാണ് എല്ലാവരും. യുക്രൈനു വേണ്ടിയാണ് പ്രാർത്ഥന. ധീരരായിരിക്കൂ…. ഈ രാത്രി ഉയിർത്തെഴുന്നേൽപ്പിന്റെതാണെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
യേശുദേവന്റെ ത്യാഗോജ്ജ്വലമായ കുരിശു മരണത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും സ്മരണ പുതുക്കിയാണ് ഒരു ഈസ്റ്റർ കൂടി കടന്നുവരുന്നത്. ദേവാലങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും തിരു കർമ്മ ചടങ്ങുകളും നടന്നു. ഓശാന ഞായറോടെ ആരംഭിച്ച വിശുദ്ധവാരത്തിന് ഈസ്റ്ററോടെ സമാപനമാകുകയാണ്. കഴിഞ്ഞ രണ്ട് വർഷവും പ്രതീകത്മകമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്. ഇത്തവണ പള്ളികളിൽ നടന്ന പതിരാ കുർബാനകളിൽ വിശ്വാസി സമൂഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London