കുന്നുംഭാഗം: ജനപക്ഷം സ്ഥാനാർത്ഥികൾ അട്ടിമറി വിജയം നേടുമെന്ന് പി സി ജോർജ് എംഎൽഎ. ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ (കുന്നുംഭാഗം) ജനപക്ഷം സ്ഥാനാർഥി റെനീഷ് ചൂണ്ടച്ചേരിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കുന്നുംഭാഗത്ത് എത്തിയപ്പോഴാണ് പി സി ജോർജ് ജനപക്ഷം സ്ഥാനാർത്ഥികളുടെ വിജയ സാധ്യതയെപ്പറ്റി പറഞ്ഞത്.
മണ്ണാറക്കയം, കത്തിലാങ്കൽപടി, അടിച്ചിലാവ്, കുന്നുംഭാഗം തുടങ്ങിയ പോയിന്റുകളിൽ സംസാരിച്ച അദ്ദേഹം ഏറ്റെടുത്ത എല്ലാ ദൗത്യങ്ങളും വിജയത്തിലെത്തിക്കാൻ ചുറുചുറുക്കും ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നതിനുമുള്ള പ്രവർത്തനമികവിനുള്ള അംഗീകരമായാണ് കുന്നുംഭാഗം പിടിക്കാനുള്ള ദൗത്യം നാട്ടുകാർക്ക് പ്രിയങ്കരനായ റെനീഷ് ചൂണ്ടച്ചേരിയെ മത്സരരംഗത്തിലിറക്കിയതെന്നും പറഞ്ഞു. എന്നും നാട്ടുകാർക്ക് പൂർണ്ണമായും വിശ്വസിക്കാവുന്ന റെനീഷ് ചൂണ്ടച്ചേരിയെ ആപ്പിൾ അടയാളത്തിൽ വിജയിപ്പിക്കാൻ മുന്നണി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനം ഒരുമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചാണ് മടങ്ങിയത്.
© 2019 IBC Live. Developed By Web Designer London