കാക്കനാട് ജില്ലജയിലിൽ റിമാൻറിലിരിക്കെ മരിച്ച പ്രതി ഷഫീഖിൻ്റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലച്ചോറിനുള്ളിൽ ഉണ്ടായ രക്തസ്രാവം ഉണ്ടായതും രക്തം കട്ടപിടിച്ചതും മരണകരണമായെന്നു ഷെഫീഖിൻറെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ മധ്യമേഖല ഐ ജിയും ജയിൽ ഡി ഐ ജിയും അന്വേഷണം ആരംഭിച്ചു. അസ്വാഭാവികമായ മുറിവുകളോ ചതവുകളോ മരിച്ച ഷെഫീഖിൻറെ ശരീരത്തിൽ കണ്ടില്ല . അതേസമയം തലയുടെ മുൻഭാഗത് ഏറ്റ ആഘാതമാണ് മരണകാരണം പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറഞ്ഞു.
സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കൂടുതൽ വ്യക്തത ഉണ്ടാകും. മധ്യ മേഖല ജയിൽ ഡിഐജി സാം തങ്കയ്യൻ ജയിലിലെത്തി തെളിവെടുപ്പ് നടത്തി. ജയിലിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചു. സംഭവത്തിൽ ജയിൽ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. ജില്ല ജയിൽ സൂപ്രണ്ട് ജയിൽ ഡി ജി പിക്ക് സംഭവത്തിൻറെ പ്രാഥമിക റിപ്പോർട്ട് കൈമാറി.
കൊവിഡ് പരിശോധനക്ക് കൊണ്ടുപോകും വഴി അപസ്മാരത്തിൻറെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചുവെന്നും തുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കസ്റ്റഡി മരണം ആണെന്ന് ബന്ധുക്കൾ ആവർത്തിക്കുന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London