ബിജെപി സ്ഥാനാർത്ഥി സി കെ ജാനുവിനെതിരെ ബത്തേരിയിൽ പോസ്റ്റർ. ബത്തേരിയിൽ സി കെ ജാനു വേണ്ടെന്നാണ് പോസ്റ്ററിലെ ആവശ്യം. പ്രവർത്തകരുടെ വികാരം മാനിക്കണം. സേവ് ബിജെപിയുടെ പേരിലാണ് ബത്തേരി ടൗണിൽ പോസ്റ്റർ. ശബരിമല വിഷയത്തിൽ സി കെ ജാനു സർക്കാരിനെ പിന്തുണച്ചുവെന്നും പോസ്റ്ററിലുണ്ട്.
നേരത്തെ എൻഡിഎയിൽ ചേർന്ന സി കെ ജാനുവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പുമായി ബിജെപി വയനാട് ജില്ലാ ഘടകം രംഗത്തെത്തിയിരുന്നു. മുന്നണി മര്യാദകൾ പാലിക്കാതെ പുറത്ത് പോയ ജാനുവിനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് ജില്ലാ ഘടകത്തിന്റെ ആവശ്യം.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപനവേദിയിൽ വെച്ചാണ് സി കെ ജാനു എൻഡിഎയിലേക്ക് തിരിച്ചെത്തിയതായുള്ള പ്രഖ്യാപനം നടത്തിയത്. എന്നാൽ മുന്നണി മര്യാദകൾ പാലിക്കാതെ പുറത്ത് പോയ സി കെ ജാനുവിനെ ജില്ലയിൽ സ്ഥാനാർത്ഥിയാക്കരുതെന്നാണ് ബിജെപി ജില്ലാ ഘടകത്തിന്റെ നിലപാട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London