കൊല്ലം ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റർ പ്രതിഷേധം. ബിന്ദുകൃഷ്ണ ബിജെപി ഏജൻ്റാണെന്നാണ് ആക്ഷേപം. കൊല്ലം ഡിസിസി, ആർഎസ്പി ഓഫീസുകൾക്ക് മുന്നിലാണ് സേവ് കോൺഗ്രസിൻ്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ബിന്ദുകൃഷ്ണയെ ഡിസിസി പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും പുറത്താക്കി കോൺഗ്രസിനെ രക്ഷിക്കണമെന്നാണ് പോസ്റ്ററിൽ ആവശ്യപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് കോൺഗ്രസ് കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
പേയ്മെൻ്റ് റാണിയായ ബിന്ദു കൃഷ്ണയെ പുറത്താക്കണമെന്നും കോൺഗ്രസിൻ്റെ ശത്രുവാണ് ബിന്ദുകൃഷ്ണയെന്നും പോസ്റ്ററിലുണ്ട്. ഇന്നലെ രാത്രി ഒരു മണിയോട് കൂടിയാണ് കൊല്ലം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലും സമാനരീതിയിൽ പോസ്റ്ററുകൾ കണ്ടിരുന്നു.
© 2019 IBC Live. Developed By Web Designer London