ലോക്ക് ഡൗണിനൊപ്പം കോഴി തീറ്റ വില കൂടി വർധിച്ചതോടെ സംസ്ഥാനത്തെ കോഴി ഫാം ഉടമകൾ പ്രതിസന്ധിയിലായി. തമിഴ്നാട്ടിലെ വൻകിട കമ്പനികളുമായി വിപണിയിൽ മത്സരിച്ച് നിൽക്കാൻ കഴിയാത്തതും തിരിച്ചടിയായി. തമിഴ്നാട്ടിൽനിന്ന് കോഴിക്കുഞ്ഞുങ്ങളെ എത്തിച്ച് വളർത്തിയാണ് കേരളത്തിലെ ചെറുകിട കോഴിഫാം ഉടമകൾ വിൽപന നടത്തുന്നത്. ഇങ്ങനെ വളർത്താൻ നിലവിലെ സാഹചര്യത്തിൽ ഒരു കോഴിക്ക് നൂറ് രൂപയോളം ചെലവ് വരും. എന്നാൽ ഇതിലും കുറവ് വിലയിൽ തമിഴ്നാട്ടിലെ കമ്പനികൾ കേരളത്തിലെ കടകളിൽ കോഴി എത്തിക്കും. ഇതോടെ നാട്ടിലെ ഫാമിൽ നിന്ന് ഉയർന്ന വില നൽകി കോഴിയെ വാങ്ങാൻ ആരും തയ്യാറാകില്ല.
ഫലത്തിൽ തമിഴ്നാട്ടിലെ വൻകിട കമ്പനികൾ നിശ്ചിയിക്കുന്ന വിലയിൽ കേരളത്തിലെ ചെറുകിട ഫാം ഉടമകളും കോഴിയെ വിൽക്കേണ്ടിവരും. രണ്ടു മാസത്തിനുള്ളിൽ ഒരു ചാക്ക് കോഴി തീറ്റയ്ക്ക് അഞ്ഞൂറ് രൂപയോളം വർധിക്കുകയും ചെയ്തു. കേരളത്തിനാവശ്യമായ കോഴി തീറ്റയും കോഴി കുഞ്ഞുങ്ങളെയും ഇവിടെ തന്നെ ഉത്പാദിപ്പിക്കാൻ സാധിച്ചാൽ ചെലവ് കുറയ്ക്കാൻ സാധിക്കുമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London