ഗോവയിൽ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ പി എസ് ശ്രീധരൻ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർച്ചയായ രണ്ടാം തവണയാണ് പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രി ആകുന്നത്. സംസ്ഥാനത്തെ ഏറ്റവും സ്വീകാര്യനെന്ന നിലയിലും പൊതുസമ്മതിയുടെ കാര്യത്തിലുമാണ് പ്രമോദ് സാവന്തിനെ പാർട്ടി വിശ്വാസത്തിലെടുത്തിരിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ഹരിയാന മുഖ്യമന്ത്രി എംഎൽ ഖട്ടർ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഡോ. ശ്യാമപ്രസാദ് മുഖർജി എന്നിവർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ആരോഗ്യ മന്ത്രിയായിരുന്ന വിശ്വജിത് റാണെയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി. രാജ്ഭവനിൽ എത്തി പ്രമോദ് സാവന്ത് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചിരുന്നു. സ്വതന്ത്രരടക്കം പിന്തുണയ്ക്കുന്ന 24 എംഎൽഎമാരെയും ഒപ്പം കൂട്ടിയാണ് സാവന്ത് അന്ന് രാജ്ഭവനിലെത്തിയത്. കഴിഞ്ഞ തവണ 13 സീറ്റിലേ വിജയിക്കാനുയുള്ളൂ എങ്കിലും ചെറു പാർട്ടികളുടെ സഹായത്തോടെ ബിജെപിക്ക് ഭരണം പിടിക്കാൻ കഴിഞ്ഞിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London