ഡല്‍ഹി: മസ്തിഷ്ക ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി കോമയില്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നതെന്ന് ആര്‍മി ആശുപത്രി അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മുഖര്‍ജിയെ നിരീക്ഷിച്ചു വരികയാണ്. 84 വയസുളള പ്രണബ് മുഖര്‍ജി മറ്റൊരു ചികിത്സാ ആവശ്യത്തിനായി ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണന്ന് അറിഞ്ഞത്. ഇക്കാര്യം ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് അറിയിച്ചത്.
പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ മകന് അഭിജിത് മുഖര്‍ജി അഭ്യര്‍ത്ഥിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പോലും ഇത്തരത്തിലുളള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. വ്യാജ വാര്‍ത്തയുടെ കേന്ദ്രമാണ് മീഡിയ എന്ന് ഇതിലൂടെ വ്യക്തമാകുകയാണെന്നും അഭിജിത് മുഖര്‍ജി ട്വിറ്ററില്‍ കുറിച്ചു.
© 2019 IBC Live. Developed By Web Designer London