ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ അഭിഭാഷകന് പ്രശാന്ത് ഭൂഷണിനെരേയുളള ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. ജ. അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവം നടത്തുക. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയെ പരിഹസിച്ച് ട്വിറ്ററില്‍ നടത്തിയ പരാമര്‍ശത്തിനാണ് പ്രശാന്ത് ഭൂഷണിനെതിരേ സുപ്രിംകോടതി കോടതി അലക്ഷ്യത്തിന് സ്വമേധയ കേസെടുത്തത്. മാപ്പുപറഞ്ഞാല്‍ നടപടി അവസാനിപ്പിക്കാമെന്ന ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ആവശ്യം പ്രശാന്ത് ഭൂഷണ് തള്ളിയിരുന്നു. കോടതി അലക്ഷ്യ കേസില്‍ പരമാവധി ആറുമാസത്തെ ശിക്ഷയാണ് നല്‍കാനാവുക. പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്നാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു.
ജഡ്ജിമാരെ ആര് സംരക്ഷിക്കുമെന്നായിരുന്നു ഇത് സംബന്ധിച്ച് വാദം അവസാനിച്ച ദിവസം ജസ്റ്റിസ് അരുണ്‍മിശ്ര ചോദിച്ചത്. വിരമിച്ച ശേഷം ഇത്തരം വിമര്‍ശനങ്ങള്‍ താനും കേള്‍ക്കണം എന്നാണോ? എത്രകാലം ഇതൊക്കെ സഹിച്ച് ജഡ്ജിമാര്‍ക്കും കോടതിക്കും മുന്നോട്ടു പോകാനാകുമെന്നും അദ്ദേഹം ചോദിച്ചു. പ്രശാന്ത് ഭൂഷണിന്റെ പ്രസ്താവനകളും വിശദീകരണവും വേദനാജനകമാണ്. 30 വര്‍ഷത്തെ പരിചയ സമ്ബത്തുള്ള പ്രശാന്ത് ഭൂഷണെ പോലെയുള്ള മുതിര്‍ന്ന അഭിഭാഷകനില്‍ ഇങ്ങനെയാണോ പെരുമാറേണ്ടത്. രാഷ്ട്രീയവും ജുഡീഷ്യറിയും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
© 2019 IBC Live. Developed By Web Designer London