1988 ലെ സർക്കാർ ഉത്തരവ് പ്രകാരം പ്രീ പ്രൈമറി വിദ്യാലയങ്ങൾ തുടങ്ങി. 2012ൽ പ്രീ പ്രൈമറി അധ്യാപകർക്ക് സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കണം എന്ന് പറയുകയും, അന്ന് സർക്കാർ അടിയന്തരമായി ധനസഹായം നയരൂപീകരണം നടക്കുന്നതിന്റെ ഭാഗമായി 5000 രൂപ അധ്യാപികമാർക്കും 3500 രൂപ ആയമാർക്കും നൽകുകയുണ്ടായി. അടുത്ത ശമ്പള പരിഷ്കരണത്തിൽ 9000 വും 6000 ആക്കി മാറ്റുകയും ചെയ്തു. എന്നാൽ ഇത്രകാലയളവായിട്ടും ഓണറേറിയത്തിലെ വർദ്ധനവല്ലാതെ കൂട്ടിയിട്ടില്ല. നിലവിൽ 10 വർഷത്തിനു മുകളിലുള്ള അധ്യാപികക്ക് 12,500 ആയയ്ക്ക് 7500, 10 വർഷത്തിന് താഴെയുള്ളവർക്ക് യഥാക്രമം 12000 7000 ഉം നൽകിവരുന്നു.
സേവന വേതന വ്യവസ്ഥ ഇനിയും നടപ്പിലാക്കിയിട്ടില്ല. പ്രായാധിക്യം കൂടിയ അധ്യാപകർ ഒത്തിരി കഷ്ടപ്പെടുകയാണ്. 1/8/2012 ലെ വിധി ഇതുവരെയായിട്ടും നടപ്പാക്കാത്തതിനെ പ്രതിഷേധിച്ച് ഇന്ന് പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ സ്ത്രീകൾ കൊവിഡിൻ്റെ കാരണത്താൽ സമൂഹത്തിൽ ഇറങ്ങി സമരം ചെയ്യാൻ സാധിക്കാത്തതിനാൽ സ്വന്തം വീടുകളിയിരുന്ന് പ്രതിഷേധം നടത്തുകയാണ്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London