കാർഷിക രംഗം ആധുനികവത്ക്കരിക്കാനാണ് സർക്കാരിൻറെ ശ്രമമെന്ന് രാഷ്ട്രപതി. ബജറ്റ് സമ്മേളനത്തിൻറെ മുന്നോടിയായി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. കാർഷിക നിയമങ്ങളെ പുകഴ്ത്തിയാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. ‘ആത്മനിർഭർ ഭാരതിലൂടെ കർഷകരുടെ നില മെച്ചപ്പെടുത്തുകയാണ് സർക്കാർ.
സ്വാമിനാഥൻ റിപ്പോർട്ട് പ്രകാരം കർഷകർക്കുവേണ്ടി താങ്ങുവില ഉയർത്തി. ചെറുകിട, ഇടത്തരം കർഷകർക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്’. കർഷകരെ സ്വയം പര്യാപ്തരാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു.
കോൺഗ്രസിന് പുറമെ എൻ.സി.പി, ശിവ്സേന, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി, ആർ.ജെ.ഡി, ഡി.എം.കെ, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, ആർ.എസ്. പി , പി.ഡി.പി, എം.ഡി.എം.കെ, കേരള കോൺഗ്രസ്, എ.ഐ.യു.ഡി.എഫ് എന്നിവരാണ് നയപ്രഖ്യാപനം ബഹിഷ്കരിക്കുന്നത്. കർഷക സമരം അക്രമത്തിലേക്ക് വഴിമാറിയതിൽ സർക്കാരിന് ഇൻറലിജൻസ് വീഴ്ചയുണ്ടായെന്നും ബി.ജെ.പിയുടെ പങ്ക് പറ്റിയവരാണ് അക്രമത്തിലേക്ക് സമരത്തെ തള്ളിവിട്ടതെന്നുമുള്ള വിമർശനവും കോൺഗ്രസ് ഉന്നയിച്ചിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London