കോവിഡ് മഹാവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടം നയിക്കുന്നത് രാജ്യത്തെ ജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആദ്യഘട്ടത്തില്‍ തന്നെ ദേശീയതല ലോക്ഡൗണ്‍ നടപ്പാക്കിയതിലൂടെയാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വിജയം നേടാനായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ സ്വയം പര്യാപ്തമാക്കാന്‍ കോവിഡ് ഒരവസരമായി മാറിയെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരുടെ അസോസിയേഷനുമായി ഇന്നലെ രാത്രി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്. 80,000-ത്തിലേറെ ഡോക്ടര്‍മാരുടെ സംഘടനയാണ് അമേരിക്കന്‍ അസോസിയേഷന് ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍.
കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ നില വളരെ ഉയരത്തിലാണെന്നും അമേരിക്കയില്‍ 10 ലക്ഷം പേരില്‍ 350 പേര് കൊറോണ ബാധിച്ച് മരിക്കുമ്പോള്‍ ഇന്ത്യയില്‍ ഇത് 12-ല്‍ താഴെ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് വ്യാപകമായതോടെ രാജ്യത്തെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ നല്ല തോതില്‍ മെച്ചപ്പെടുത്താനും അവസരം ലഭിച്ചു. നേരത്തെ ഒരേയൊരു കോവിഡ് പരിശോധനാ ലാബ് മാത്രമായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ ആ സ്ഥാനത്ത് 1,000 ലാബുകളുണ്ട്. വ്യക്തിഗത സുരക്ഷാ കിറ്റിന്റെ ഉല്പാദനത്തിലും ഇന്ത്യ ഏറെക്കുറെ സ്വയം പര്യാപ്തമായി. ആവശ്യമെങ്കില്‍ കിറ്റുകള്‍ കയറ്റുമതി ചെയ്യാനും ഇന്ത്യയ്ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ ആഴ്ചയും 30 ലക്ഷം എന്‍-95 മാസ്ക്കുകള്‍ രാജ്യത്ത് നിര്‍മ്മിക്കുന്നുണ്ട്. 50,000-ത്തോളം വെന്റിലേറ്ററുകള്‍ ലഭ്യമാക്കാനും കഴിഞ്ഞിട്ടുണ്ടെന്നും നരേന്ദ്രമോദി വെളിപ്പെടുത്തി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London