ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തുടക്കം കുറിക്കും. ലോക്ഡൗണിന് ശേഷം സ്വദേശങ്ങളിലേക്ക് തിരികെ എത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനോടൊപ്പം സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനവും പദ്ധതി ലക്ഷ്യമിടുന്നു. ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, ഒഡീഷ, ഝാര്‍ഖണ്ഡ് എന്നീ ആറ് സംസ്ഥാനങ്ങളിലെ 116 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. 125 ദിവസത്തെ തൊഴില്‍ ദിനങ്ങളാണ് നല്‍കുക. ഇതിനായി 50,000 കോടി രൂപ വകയിരുത്തി. 25,000ത്തിലധികം കുടിയേറ്റതൊഴിലാളികള്‍ മടങ്ങിയെത്തിയ ജില്ലകളെയാണ് ഇതിനായി തെരഞ്ഞെടുത്തത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London