കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മുതിർന്ന തടവുകാർക്ക് പരോൾ നൽകണമെന്ന് ജയിൽ വകുപ്പിന്റെ ശുപാർശ. കുറ്റകൃത്യങ്ങളുടെ എണ്ണം നേക്കാതെ പരോൾ നൽകണമെന്നാണ് ജയിൽ വകുപ്പ് ശുപാർശ നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലുമായി തടവിലുള്ള 60 വയസിന് മുകളിലുള്ളവരെ പരോളിന് പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ എണ്ണം, സ്വഭാവം, ശിക്ഷാ കാലയളവ് എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിവില്ലാതെ തീരുമാനമെടുക്കണമെന്നാണ് ശുപാർശ.
വയോജനങ്ങളിൽ കൊവിഡ് ബാധിക്കുന്നത് സ്ഥിതി സങ്കീർണമാക്കുമെന്ന് കണ്ടാണ് നടപടി. ആകെ 100 പേരെ വിട്ടയക്കാനാണ് ജയിൽ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിൽ 13 പേർ സ്ത്രീകളാണ്. 45 ദിവസത്തെ പരോളിനാണ് നിലവിൽ ശുപാർശ ചെയ്തിട്ടുള്ളത്. നേരത്തെ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് സ്ഥിരം കുറ്റവാളികളല്ലാത്ത റിമാൻഡ് പ്രതികൾക്കും വിചാരണാ തടവുകാർക്കും സർക്കാർ പരോൾ നൽകിയിരുന്നു. അതേസമയം മുതിർന്ന കുറ്റവാളികൾക്ക് പുറമേ ശിക്ഷാ കാലാവധി അവസാനിക്കാൻ പോകുന്നവരെ വിട്ടയക്കണമെന്നും ശുപാർശയുണ്ട്. കാലാവധി തീരാൻ മൂന്നോ നാലോ മാസം ബാക്കിയുള്ളവരെ വിടണമെന്നാണ് ആവശ്യം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London