സംസ്ഥാനത്ത് ഇന്നു മുതൽ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു സ്വകാര്യ ബസ് ഉടമകളുമായി രാത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഈ മാസം 18 നുള്ളിൽ തീരുമാനമെടുക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ആണ് സമരം പിൻവലിച്ചത്.
മിനിമം ബസ്ചാർജ് 12 രൂപയാക്കണം, വിദ്യാർഥികളുടെ യാത്രാനിരക്ക് 6 രൂപയാക്കുക കൊവിഡ് കാലം കഴിയും വരെ വാഹനികുതി ഒഴിവാക്കണം തുടങ്ങിയവയായിരുന്നു പ്രധാനമായും ബസ് ഉടമകൾ ഉന്നയിച്ച ആവശ്യങ്ങൾ. ബസ് ഉടമകൾ ഉന്നയിച്ച വിഷയങ്ങളിൽ പത്ത് ദിവസത്തിനുള്ളിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന ഗതാതഗതമന്ത്രി ആന്റണി രാജു ഉറപ്പു നൽകിയതോടെയാണ് സമരം പിൻവലിച്ചത്.15 ദിവസം മുമ്പാണ് സ്വകാര്യ ബസ് ഉടമകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം പ്രഖ്യാപിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകൾ പറയുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London