ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉന്നാവോ അപകടത്തില്‍ ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്.സംഭവത്തില്‍ പ്രിയങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടത് പ്രതിയായ എം.എല്‍.എയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാണ്.
മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, ദൈവത്തെയോര്‍ത്ത് ആ ക്രിമിനലിനും അദ്ദേഹത്തിന്റെ സഹോദരനും താങ്കളുടെ പാര്‍ട്ടി നല്കിപ്പോന്ന രാഷ്ട്രീയപരമായ എല്ലാ അധികാരവും എടുത്തുകളയണണം. ഇപ്പോഴും വൈകിയിട്ടില്ല ‘- എന്നാണ് എഫ്.ഐ.ആറിന്റെ പകര്‍പ്പ് ടാഗ് ചെയ്തുകൊണ്ട് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.
ഇരകള്‍ ജീവന് വേണ്ടി പൊരുതുമ്പോള്‍ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിനെപ്പോലുള്ള ഒരാള്‍ക്ക് എന്തിനാണ് രാഷ്ട്രീയ സംരക്ഷണം ഒരുക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.
ബി.ജെ.പി എം.എല്‍.എ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തുവെന്നാണ് ഈ എഫ്.ഐ.ആര് വ്യക്തമായി പറയുന്നത്. ആസൂത്രിതമായ ഒരു അപകട സാധ്യതയെക്കുറിച്ച് പോലും അതില്‍ പരാമര്‍ശിക്കുന്നുണ്ട്.പിന്നെ എന്തിനാണ് നടപടിയെടുക്കാന്‍ ബി.ജെ.പി മടിക്കുന്നത് എന്ന് പ്രിയങ്ക ചോദിച്ചു.
ഈ എഫ്.ഐ.ആര് വ്യക്തമായി പറയുന്നത് ബി.ജെ.പി എം.എല്‍.എ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു വെന്നാണ്. ആസൂത്രിതമായ ഒരു അപകട സാധ്യതയെക്കുറിച്ച് പോലും അതില്‍ പരാമര്‍ശിക്കുന്നുണ്ട്. പിന്നെ എന്തിനാണ് ബി.ജെ.പി നടപടിയെടുക്കാന്‍ വൈകുന്നത് എന്നാണ് പ്രിയങ്ക ചോദിക്കുന്നത്.
© 2019 IBC Live. Developed By Web Designer London