കെ എസ് ആർ ടി സി ശമ്പള പരിഷ്കരണത്തിലെ നടപടിക്രമങ്ങൾ പൂർത്തിയായതായി ഗതാഗത മന്ത്രി ആന്റണി രാജു. മാനേജ്മെന്റ് തൊഴിലാളികളുമായി ഇന്ന് കരാർ ഒപ്പുവയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. സർക്കാർ നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിന്റെ ചുവടു പിടിച്ചാണ് കെ എസ് ആർ ടി സി ശമ്പള പരിഷ്കരണം.
പുതുക്കിയ ശമ്പള പരിഷ്കരണം സർക്കാർ ഉത്തരവായി ഇറക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ഡിസംബറിൽ അറിയിച്ചിരുന്നു. ജീവനക്കാർക്ക് 2022 ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം പുതിയ അനുകൂല്യവും ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കെഎസ്ആർടിസിയിൽ മാസങ്ങളായി മുടങ്ങിയ ശമ്പള-പെൻഷൻ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ ചർച്ച നടത്തിയിരുന്നു. ചർച്ചകൾ പരാജയപ്പെട്ടതോടെ ഇടത് സംഘടനകളടക്കം പണിമുടക്കിലേക്ക് നീങ്ങിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London