പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയതിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാകുകയാണ്. യൂത്ത് ലീഗ് ക്ലിഫ് ഹൌസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബി.ജെ.പി, എസ്കെഎസ്എസ്എഫ്, ഐ.എന്‍.എല്‍ എന്നീ സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ക്ലിഫ് ഹൌസിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിനിടയില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മറ്റ് ജില്ലകളിലും യൂത്ത് ലീഗ് സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.
കോഴിക്കോട് റോഡ് ഉപരോധിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് പി കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കലക്ടറേറ്റിന് മുന്നിലായിരുന്നു ബി.ജെ.പിയുടെ സത്യഗ്രഹ സമരം. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ടെ നോര്‍ക്കാ ഓഫീസിന് മുന്നില്‍ എസ്കെഎസ്എസ്എഫും പ്രതിഷേധ സമരം സംഘടിപ്പിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London