സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഈ ഘട്ടത്തിൽ സർക്കാരിനെ പരസ്യമായി ഉപദേശിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഗവർണർ വ്യക്തമാക്കി. എങ്കിലും ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്ത സർക്കാർ എന്ന നിലയ്ക്ക് സർക്കാരിന് ജനങ്ങളുടെ വികാരങ്ങൾ കണ്ടില്ലെന്ന് നടക്കനാകില്ലെന്നുമാണ് ഗവർണർ പറഞ്ഞത്. കൃത്യസമയത്ത് അനുയോജ്യമായ രീതിയിൽ സർക്കാർ ഇടപെടലുണ്ടാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മാധ്യമങ്ങളെ കാണവേ ഗവർണർ പറഞ്ഞു.
സ്ത്രീകളെ പ്രതിഷേധസ്ഥലത്തുനിന്നും പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നതിലുള്ള വിയോജിപ്പ് ഗവർണർ രേഖപ്പെടുത്തി. സ്ത്രീകൾക്ക് പ്രത്യേകം ബഹുമാനം നൽകേണ്ടതാണെന്ന് പൊലീസ് മനസിലാക്കണം. പുരുഷന്മാരേയും ബലം പ്രയോഗിച്ച് വലിച്ചുനീക്കുന്നത് ശരിയല്ലെന്നും ഗവർണർ സൂചിപ്പിച്ചു. സിൽവർലൈൻ കല്ലിടലിനെതിരെ കോഴിക്കോട്ടും കൊച്ചിയിലും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഗവർണറുടെ പ്രതികരണം. കല്ലായിയിൽ സർവേക്കല്ല് സ്ഥാപിക്കാനെത്തിയത് മുൻകൂട്ടി അറിയിക്കാതെയാണെന്ന് ആരോപിചച് കല്ലായിലും നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. കല്ലായിയിൽ നാട്ടുകാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സിൽവർ ലൈൻ സർവേക്കല്ലുകൾ സ്ഥാപിക്കുന്നത് നാട്ടുകാർ തടഞ്ഞു. ഇതിനിടെ കൊച്ചി മാമലയിൽ സർവേക്കല്ല് സ്ഥാപിച്ചതിനെ ചൊല്ലി ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London