സിപിഎമ്മിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് പി എൻ ബാലകൃഷ്ണൻ. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുടത്താതാണ് പാർട്ടി വിടാൻ കാരണം. സിപിഐഎം കവളങ്ങാട് മുൻ ഏരിയ സെക്രട്ടറിയാണ് പിഎൻ ബാലകൃഷ്ണൻ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇരുന്ന വേദിയിൽ തീരുമാനം അറിയിച്ച ശേഷം ജില്ലാ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി. അംഗത്വത്തിൽ നിന്ന് നീക്കണമെന്ന് പാർട്ടിയോട് ആവശ്യപ്പെട്ടു. അനുഭാവിയായി തുടരും. രാഷ്ട്രീയ പ്രവർത്തനം പണത്തിന് വേണ്ടിയായി മാറിയിരിക്കുന്നു. പുതിയ ജില്ല കമ്മിറ്റിയിൽ നിന്ന് തന്നെ ഒഴിവാക്കിയതിന് പാർട്ടി കാരണം പറഞ്ഞില്ല. ജില്ലാ സെക്രട്ടറിക്ക് കാരണമൊന്നും പറയാനില്ല. മറ്റൊരു പാർട്ടിയിലേക്ക് പോകില്ല ജനങ്ങളെ സേവിക്കാൻ രാഷ്ട്രിയ പാർട്ടി തന്നെ വേണമെന്നില്ലെന്നും ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയിൽ ഉള്ളതിനാലാണ് ഗോപി കോട്ടമുറിക്കലിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. പ്രയാധിക്യമാണെന്ന് ചൂണ്ടിക്കാട്ടി കെഎം സുധാകരനെയും ഒഴിവാക്കി. അതേസമയം, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനനെ വീണ്ടും തിരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയെയും 12 പേർ അടങ്ങുന്ന ജില്ലാ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London