മലപ്പുറം : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ അടിസ്ഥാന വികസന പദ്ധതിയില്‍ വന്‍ കുതിച്ചുചാട്ടം. 16 സ്കൂളുകള്‍ക്ക് 5 കോടി രൂപ അുവദിച്ചതില്‍ നാല് സ്കൂളുകള്‍ പണി പൂര്‍ത്തിയാക്കി കഴിഞ്ഞ അധ്യയന വര്‍ഷം ഉദ്ഘാടനം ചെയ്തിരുന്നു. ജി എച്ച് എസ് എസ് മൂക്കുതല, ജി എച്ച് എസ് എസ് പുറത്തൂര്‍, ജി വി എച്ച് എസ് എസ് മക്കരപറമ്പ് , താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. കൂടാതെ വേങ്ങര ജി വി എച്ച് എസ്എസ് ഇപ്പോള്‍ പണി പൂര്‍ത്തിയാക്കി ഹാന്റ് ഓവര്‍ ചെയ്തു. ജി എച്ച് എസ് നെടുവ, ജിഎച്ച് എസ് എസ് കുഴിമണ്ണ, ജി എച്ച് എസ് എസ് പാണ്ടിക്കാട്, ജി എച്ച് എസ് എസ് തുവ്വൂര്‍, ഗവ. മാനവേദന് എച്ച് എസ് എസ് നിലമ്പൂര്‍ എന്നിവ ഒരു മാസത്തിനകം പൂര്‍ത്തീകരിക്കും. ജി എം എച്ച് എസ് എസ് പെരിന്തല്‍മണ്ണ, ജി വി എച്ച് എസ് എസ് കൊണ്ടോട്ടി, ജി എച്ച് എസ് എസ് കല്‍പ്പകഞ്ചേരി, ജി എച്ച് എസ് എസ് പേരശ്ശന്നൂര്‍ എന്നിവയും ഉടന്‍ പൂര്‍ത്തിയാവും. കൂടാതെ നേരത്തെ പണി മുടങ്ങിയ മലപ്പുറം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ , ജി എച്ച് എസ് എസ് പെരുവള്ളൂര്‍ എന്നിവയും പണി പുനരാരംഭിച്ച് ദ്രുതഗതിയില്‍ പണി നടക്കുന്നു.
മൂന്നു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ജി എച്ച് എച്ച് എസ് മാറഞ്ചേരി, ജി വി എച്ച് എസ് എസ് വണ്ടൂര്‍, ജി ആര് എച്ച് എസ് എസ് കോട്ടക്കല്‍, ജി എച്ച് എസ് എസ് പുതുപ്പറമ്പ് എന്നിവ നേരത്തെ ഉദ്ഘാടനം ചെയ്തു. ഗവ. ബോയ്സ് എച്ച് എസ് എസ് മഞ്ചേരി, ജി എച്ച് എസ് എസ് പൂക്കോട്ടൂര്‍, ജി എച്ച് എസ് എസ് എടപ്പാള്‍ എന്നിവയും പണി പൂര്‍ത്തിയാക്കി കഴിഞ്ഞ മാസം ഹാന്റ് ഓവര്‍ ചെയ്തു. കോവിഡ് പ്രൊട്ടോകോള്‍ തീരുന്നതിന് അനുസരിച്ചോ, ഓണ്‍ലൈന്‍ ആയോ അവ ഉദ്ഘാടനം ചെയ്യും. എം എസ് പി എച്ച് എസ് എസ് മലപ്പുറം, ജി എച്ച് എസ് എസ് തൃക്കാവ് , യൂണിവേഴ്സിറ്റി ക്യാമ്പസ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവ അടുത്ത മാസത്തോടെ പൂര്‍ത്തിയാവും. ജി എച്ച് എസ്എസ് കരുവാരക്കുണ്ട്, ജി എച്ച് എസ് എസ് പുലാമന്തോള്‍, ജി എച്ച് എസ് എസ് കുന്നക്കാവ്, ജി എച്ച് എസ് അഞ്ചച്ചവിടി, ജി എച്ച് എസ് എസ് തിരുവാലി,. ജി എച്ച് എസ് എസ് എടവണ്ണ, ജി എച്ച് എസ് കരിപ്പോള്, ജി എച്ച് എസ് എസ് എടക്കര, ജി എച്ച് എസ് എസ് മൂത്തേടം, ജി എച്ച് എസ് എസ് അരീക്കോട്, ജി എച്ച് എസ് എസ് കീഴുപറമ്പ് എന്നിവയും അധികം വൈകാതെ പൂര്‍ത്തീകരിക്കും.
പ്ലാന്‍ ഫണ്ടില്‍ നിന്നും പണം അനുവദിച്ച 40 ഓളം സ്കൂളുകളുടെ പണിയും നല്ല രീതിയില്‍ പുരോഗമിക്കുന്നു. കൂടാതെ ആയിരത്തില്‍ പരം കൂട്ടികള്‍ പഠിക്കുന്ന മുഴുവന്‍ സ്കൂളുകള്‍ക്കും മൂന്നു കോടി രൂപ വീതവും, 500 ല്‍ പരം കുട്ടികള്‍ പഠിക്കുന്ന മുഴുവന്‍ സ്കൂളുകള്‍ക്കും ഒരു കോടി രൂപ വീതവും കിഫ്ബി ഫണ്ട് അനുവദിച്ചതിന്റെ പണിയും ഉടന്‍ ആരംഭിക്കാനാവുമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ എം മണി അറിയിച്ചു.
© 2019 IBC Live. Developed By Web Designer London