മലപ്പുറം: പതിനൊന്നാം ശമ്പള കമ്മിഷൻ്റെ അവഗണനയ്ക്കെതിരെ പൊതുജനാരോഗ്യ കൂട്ടായ്മ മലപ്പുറം ജില്ലയുടെ 15 ആരോഗ്യ ബ്ലോക്ക് ആസ്ഥാനങ്ങളിൽ പ്രതിഷേധ ജ്വാലയായി മാറി. 750 ഓളം വരുന്ന ഹെൽത്ത് ഇൻസ്പെകടർ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് വിഭാഗത്തിൽപ്പെട്ട പൊതുജനാരോഗ്യ പ്രവർത്തകരാണ് 1 മണി മുതൽ 2 മണി വരെയുള്ള സമയം പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തത്.
പ്രളയത്തിലും നിപ്പയിലും കൊവിഡി 19 പ്രതിരോധത്തിലും മുന്നണിപ്പോരാലികളായിരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ , ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്നീ വിഭാഗത്തെ അവണിക്കുകയും അവഹേളിക്കുകും ചെയ്ത പതിനൊന്നാം ശമ്പള ക്മമീഷൻ അത്രക്കും ദുർഘടമായ ജോലി സാഹചര്യമില്ലാത്ത സമാന സ്കെയിൽ ഉണ്ടായിരുന്ന ഡെന്റൽ ഹൈജീനിസ്റ്റ്, ഫാർമസിസ്റ്റ്, ഒപ്ടമെട്രിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നിവരേക്കാൾ 4500 രൂപ കുറവാണ് ശുപാർഷ ചെയ്തത്.
കൂടാതെ കൊവിഡ് പോരാളി പട്ടികയിൽ നിന്ന് ഇവരെ ഒഴിവാക്കുകയും ചെയ്തത് പൊപൊതുജനാരോഗ്യ പ്രവർത്തകർക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമാക്കിയിട്ടുണ്ട്. പ്രതിഷേധ കൂട്ടായ്മ കേരള പബ്ലിക് പുഷ്പലത വി, കൺവീനർ ലൈജു ഇഗ്നേഷ്യസ്, മിനി കെ എ, ഷീബ വി ടോം, സുനു, എംപി ഷാഹുൽ ഹമീദ് , വിഎം മനോജ്, പ്രമോദജ് വി ബി , പി കെ കൃഷ്ണദാസ്, അബ്ദുൽ അസീസ് ആലുങ്ങൽ എന്നിവർ നേതൃത്വം നൽകി.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London