ജമ്മു: 2019ലെ പുല്‍വാമ ഭീകരാക്രമണ കേസില്‍ 5,000 പേജുള്ള കുറ്റപത്രം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇന്ന് സമര്‍പ്പിക്കും. കുറ്റപത്രം സമര്‍പ്പിക്കാനായി എന്‍ഐഎ അംഗങ്ങള്‍ ജമ്മുവിലെ എന്‍ഐഎ കോടതിയിലെത്തി. ജെയ്ഷെ മുഹമ്മദിന്റെ ഗൂഢാലോചന വിവരങ്ങള്‍ വിശദീകരിക്കുന്ന കുറ്റപത്രമാണ് സമര്‍പ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജെയ്ഷെ തലവന്‍ മൗലാന മസൂദ് അസര്‍ സഹോദരന് റൗഫ് അസ്ഗര്‍ തുടങ്ങിയവരുടെ പങ്കുള്‍പ്പെടെ കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞ വ4ഷം ഫെബ്രുവരി 14നായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. 40 സിആ4പിഎഫ് ജവാന്മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഭീകരാക്രമണത്തെക്കുറിച്ചുള്ള ഓരോ വിവരങ്ങളും വിശദമായി ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് കുറ്റപത്രം. സ്ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കളുടെ അളവുകളുള്പ്പെടെ ഉള്‍പ്പെടുത്തിയാണ് ഇത് തയ്യാറാക്കിയത്. അന്വേഷണമാരംഭിച്ച് ഒന്നര വ4ഷം പിന്നിട്ടാണ് ദേശീയ അന്വേഷണ ഏജന്‍സി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
ആക്രമണത്തിനായി സ്ഫോടക വസ്തുക്കള്‍ എവിടെ നിന്നും ലഭിച്ചു, അറസ്റ്റിലായ ഭീകരരുടെ വിശദവിവരങ്ങള്‍, ആക്രമണം നടത്താന്‍ ഇവരെ സഹായിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്നിവയും കുറ്റപത്രത്തില്‍ എന്‍ഐഎ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍. പ്രതികളുടെ ഫോണില്‍ നിന്നും കോള്‍ റെക്കോര്‍ഡുകള്‍, വാട്സആപ്പ് ചാറ്റുകള്‍, ചിത്രങ്ങള്‍ വീഡിയോകള്‍ തുടങ്ങിയവ വീണ്ടെടുത്തെന്നാണ് കേസുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
© 2019 IBC Live. Developed By Web Designer London