കൊച്ചി:ജോണ്സണ് ആന്‍ഡ് ജോണ്സണ് ഉടമസ്ഥതയിലുള്ള മുന്‍നിര സാനിറ്ററി നാപ്കിന് ബ്രാന്‍ഡായ സ്റ്റേഫ്രീ പുതിയ സോഷ്യല്‍ മീഡിയ ക്യാമ്പയിന് അവതരിപ്പിച്ചു. പെണ്‍കുട്ടികള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോവാനും അവരെ വീട്ടില്‍ തുടരുന്നത് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ബ്രാന്‍ഡ് അംബാസിഡറും പ്രമുഖ ബാഡ്മിന്റ താരവുമായ പി.വി സിന്ധുവിനൊപ്പമാണ് സ്റ്റേ ഹോം, കീപ് മൂവിങ് എന്ന പേരിലുള്ള ഡിജിറ്റല്‍ പ്രചാരണ പരിപാടിക്ക് കമ്പനി തുടക്കം കുറിച്ചത്.
കോവിഡ് സമയത്ത് പോലും പെണ്‍കുട്ടികള്‍ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുതിനുള്ള പരിശ്രമങ്ങള്‍ നടത്താനും വീട്ടില്‍ സുരക്ഷിതരായി തുടരാനും ക്യാമ്പയിന് ആഹ്വാനം ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഒളിമ്പ്യന്‍ പി.വി സിന്ധുവിന്റെ സെല്‍ഫ് ഷോ’് വീഡിയോകള്‍ സ്റ്റേഫ്രീയുടെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ദിവസത്തിന്റെ ഭൂരിഭാഗവും ഫിറ്റ്നസിനായും കുടുംബത്തോടൊപ്പവും ചെലവഴിക്കുമ്പോഴുണ്ടാവുന്ന ജീവിതത്തിലെ ഉള്‍ക്കാഴ്ചകളാണ് താരം ചെറുദൃശ്യങ്ങളിലൂടെ പങ്കിടുത്.
ക്യാമ്പയിന് ആരംഭിച്ചതിനുശേഷം 12 ദശലക്ഷത്തിലധികം പേരാണ് പി.വി സിന്ധുവിന്റെ വിവിധ ചെറു ദൃശ്യവിവരണങ്ങള്‍ കണ്ടത്. #StayHomeKeepMoving എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും പങ്കിടാനും താരം ആരാധകരോട് ആഹ്വാനം ചെയ്തു. സ്റ്റേ ഹോം, കീപ് മൂവിങ് ക്യാമ്പയിന് നേതൃത്വം നല്‍കുന്നതും, വീടുകളില്‍ സുരക്ഷിതരായി തുടരുമ്പോഴും വ്യക്തിവികസനത്തിനുള്ള പരിശ്രമങ്ങള്‍ സാധ്യമാണെന്ന സന്ദേശം പെണ്‍കുട്ടികള്‍ക്ക് നല്കാന് കഴിയുന്നതും അവിശ്വസനീയമായ അനുഭവമാണെന്ന് പി.വി സിന്ധു പറഞ്ഞു.
© 2019 IBC Live. Developed By Web Designer London