സംസ്ഥാന സര്‍ക്കാരിന്റെ ഇ മൊബിളിറ്റി പദ്ധതിയില്‍ നിന്ന് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ്വാട്ടര്ഹൗസ്കൂപ്പേഴ്സ് കമ്പനിയെ ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ട്. പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് സ്ഥാനത്തു നിന്ന് കമ്പനിയെ നീക്കിയെന്നാണ് മലയാളം വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വം രംഗത്തു വന്നതിനു പിന്നാലെയാണ് പിഡബ്ല്യൂസിയ്ക്കെതിരെ സര്‍ക്കാര്‍ നിലപാടെടുത്തത്.
പ്രൈസ്‍വാട്ടര്‍ഹൗസ്കൂപ്പേഴ്സുമായുള്ള സംസ്ഥാന സര്‍ക്കാരിന്റെ കരാറില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്ഥാപനമായതിനാല്‍ ടെന്‍ഡറില്ലാതെ കരാര്‍ നല്‍കുകയായിരുന്നുവെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ മുന്‍ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷിന്റെ നിയമനത്തിലും പിഡബ്ല്യൂസി ആരോപണം നേരിട്ടിരുന്നു. എന്നാല്‍ വിഷന്‍ ടെക്നോളജി എന്ന കമ്പനി വഴിയാണ് സ്വപ്ന സുരേഷിന്റെ നിയമനം നടത്തിയതെന്നും ഇക്കാര്യത്തില്‍ കമ്പനിയ്ക്കെതിരെ നടപടിയെടുക്കുമെന്നുമായിരുന്നു പിഡബ്ല്യൂസിയുടെ വിശദീകരണം.
© 2019 IBC Live. Developed By Web Designer London